Close

കളക്ട്രേറ്റ്

പേരൂര്ക്കയടയ്ക്ക് സമീപം കുടപ്പനക്കുന്ന് ആണ് ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ജില്ലാ കളക്ടര്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ തലവന്‍. ഇലക്ഷന്‍, ഭൂപരിഷ്കരണം, റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കല്‍ എന്നീ പൊതു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കളക്ടര്മാ്ര്‍ ജില്ലാ കളക്ടറെ സഹായിക്കുന്നു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവര്ി‍ സഹായിക്കുന്നു. ജില്ലാ ഭരണകൂടത്തില്‍ 2 റവന്യൂ ഡിവിഷണലുകളും ആറ് താലൂക്ക് ആഫീസുകളും ഉണ്ട്. സബ് കളക്ടര്‍ / ആർ.ഡി.ഒ തലവന്‍ ആയ റവന്യൂ ഡിവിഷന്‍, കുടപ്പനക്കുന്നിലും, നെടുമങ്ങാടും സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം, ചിറയിന്കീകഴ്, വര്ക്കനല താലൂക്കുകള്‍ തിരുവനന്തപുരം റവന്യൂ ഡിവിഷനിലും നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്കുര എന്നീ താലൂക്കുകള്‍ നെടുമങ്ങാട് റവന്യൂ ഡിവിഷനിലും ഉള്പ്പെ്ട്ടു വരുന്നു. തഹസില്ദാ‍ര്‍ ആണ് തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്കീടഴ്, വര്ക്കറല, കാട്ടാക്കട, നെയ്യാറ്റിന്കവര താലൂക്കുകളുടെ തലവന്‍. ഭരണ തലവനായി ജില്ലാ കളക്ടര്ക്ക്ന ഉത്തരവാദിത്തങ്ങളുടെ ഒരു നീണ്ട നിരതന്നെ ഉണ്ട്. പല വികസന പ്രവര്ത്ത്നങ്ങള്ക്കും ആയി സര്ക്കാ ര്‍ ഖജനാവിലേയ്ക്ക് വരുമാനം മുതല്‍ കൂടുന്നത് ആണ്. അവയില്‍ പ്രധാനം ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയില്‍ ജില്ലയില്‍ നീതിയും സമാധാനവും സുസ്ഥിരതയും നിലനിറുത്തേണ്ടതിന്റെ ചുമതലയും ഉണ്ട്. കൂടാതെ തഹസില്ദാിര്‍, ഡെപ്യൂട്ടി കളക്ടര്‍, സബ് കളക്ടര്‍ എന്നിവരുടെ തീരുമാനങ്ങളിന്മേല്‍ അപ്പീല്‍ പരിഗണിക്കുന്നതും ചുരുക്കത്തില്‍ ജില്ലാ കളക്ടര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലകള്‍ 1973-ലെ ക്രിമിനല്‍ പെരുമാറ്റ ചട്ടം ഇന്ത്യന്‍ ശിക്ഷാ നിയമം കൂടാതെകേന്ദ്ര-സംസ്ഥാന സര്ക്കാമരുകളുടെ നിയമത്തിലും ചട്ടങ്ങളിലും പരാമര്ശിെക്കും വിധം നടപ്പിലാക്കിവരുന്നു. ജില്ലാ ഭരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടര്‍ ജില്ലാതല ഓഫീസര്മാനരുടെ മേല്നോാട്ടം വഹിക്കുന്നു. വ്യവസായ വകുപ്പ്, ആസൂത്രണ വകുപ്പ്, തൊഴില്‍ വകുപ്പ്, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, പോലീസ് സൂപ്രണ്ട് ഓഫീസ്, ജില്ലാ മെഡിക്കല്‍ ആഫീസ്, പൊതുവിതരണ വകുപ്പ് എന്നിവ അവയില്‍ ചിലത്.

സ്ഥലം :
രണ്ടാം നില, സിവിൽ സ്റ്റേഷൻ കെട്ടിടം കുടപ്പനകുന്നു
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 8.9 Km
മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്നും 6.4 Km