Close

തിരുവനന്തപുരം

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരം താലൂക്കിന് തിരുവനന്തപുരം ജില്ലയിൽ പ്രധാന സ്ഥാനം ആണ് ഉള്ളത്.തിരുവനന്തപുരം നഗരം തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനം മാത്രമല്ല കേരളത്തിന്റെ തലസ്ഥാനം കൂടിയാണ്. തിരുവനന്തപുരം നഗരവും ജില്ലയുടെ മറ്റുഭാഗവും ചേർന്ന് ഒരു പുരാതന സംസ്കാരവും ഐതിഹ്യവും സാഹിത്യവും നിലനിറുത്തുന്നു.തിരുവനന്ത പുരം നഗരത്തെ തലസ്ഥാനം ആക്കി മാറ്റിയ മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ കാലം മുതൽ , ഈ നഗരം അധികാരത്തിന്റെ അച്ചാണിയും, രാഷ്ട്രീയ സാമൂഹിയ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ സിരാ കേstyleവും ആയി തീർന്നു.

തിരുവതാംകൂർ മഹാരാജാക്കന്മാർ ദീർഘ വീക്ഷണം ഉള്ളവരും അവരുടെ പ്രജകളുടെ ഉന്നമനത്തിൽ അതീവ ശ്രെദ്ധ ഉള്ളവരും ആയിരുന്നു.ആയതിനാൽ തിരുവനന്തപുരം- സ്കൂളുകൾ , കോളേജുകൾ ,ആശുപത്രികൾ , സത്രം, റോഡുകളുടെയും ജല ഗതാഗതത്തിന്റെയും ശൃംഖല കൾ, ശുദ്ധ ജല വിതരണം , റേഡിയോ പ്രക്ഷേപണം , വൈദുതികരണം , പാർക്കുകളും സ്റ്റേഡിയവും ,വായന ശാലകളും, വിനോദ പരിപാടി കേന്ദ്രങ്ങളും തുടങ്ങി എല്ലാ നല്ല കാര്യങ്ങളുടെയും ആസ്ഥാനമായി തീർന്നു.

മ്യൂസിയം തിരുവനന്തപുരം