Close

കോടതികള്‍

തിരുവനന്തപുരം ജില്ല കോടതി

തിരുവനന്തപുരം ജില്ല കോടതി

ഇന്ത്യയുടെ നിത്യഹരിത നഗരമെന്ന് ഗാന്ധിജി പോലും വിശേഷിപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ തലസ്ഥാനമാണ് തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം. 2192 ച.കി.മീ. ആകെ വിസ്തൃതിയുള്ള ഈ ജില്ല ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ജനസംഖ്യാ നിരക്കിൽ ഏറ്റവും മുന്നില്‍ നില്ക്കു ന്നതും ഈ നഗരമാണ്. ഒരു പ്രിന്സിറപ്പല്‍ ജില്ല & സെക്ഷന്സ്ി കോടതിയും 8 അഡീഷണല്‍ ജില്ലാ & സെക്ഷന്സ്് കോടതികള്‍ 6 കീഴ് കോടതി ജഡ്ജിമാര്‍/അസിസ്റ്റന്റ് സെക്ഷന്സ്െ കോടതി, 3 മോട്ടോര്‍ ആക്സിഡന്റ് 4 അഡീഷണല്‍ എം.എ.സി.റ്റി 3 കുടുംബ കോടതികള്‍, ഒരു കോപ്പറേറ്റീവ് ട്രൈബ്യൂണല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്ക്കാഖയുള്ള ട്രൈബ്യണല്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള ഒരു അന്വേഷണ കമ്മീഷന്‍, സ്പെഷ്യല്‍ സി.ബി.ഐ പ്രത്യേക കോടതി, ഒരു സി.ജെ.എം കോടതി, 15 ജെ.എഫ്.എം.സി, 9 മുൻസിഫ് കോടതി, ഒരു വാടക നിയന്ത്രണ കോടതി, കൂടാതെ ഒരു ഗ്രാമ ന്യായാലയം കൂടി ചേരുന്നതാണ് ഈ ജില്ലയുടെ നീതിന്യായ സംവിധാനം. തിരുവനന്തപുരം, നെയ്യാറ്റിന്ക ര, നെയുമങ്ങാട്, ആറ്റിങ്ങല്‍, വര്ക്കില, കാട്ടാക്കട, പാറശ്ശാല എന്നിവിടങ്ങളിലാണ് ഈ കോടതികള്‍ സ്ഥിതി ചെയ്യുന്നത്. ജില്ലാ കോടതികളും അനുബന്ധ കീഴ് കോടതികളും ജില്ലയില്‍ വഞ്ചിയൂരില്‍ ശ്രീമൂലം തിരുന്നാള്‍ ബാലരാമവര്മ്മ മഹാരാജാവ് പണികഴിപ്പിച്ച പാശ്ചാത്യ ബോധിക് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള കോടതി സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം തിരു-കൊച്ചി ഹൈക്കോടതി ബെഞ്ച് ഇവിടെ സ്ഥാപിച്ചിരുന്നുവെങ്കിലും സംസ്ഥാന പുനസംഘടിപ്പിക്കലിനെ തുടര്ന്ന് ഇല്ലാതാകുകയും നിലവിലെ ഹൈക്കോടതി ആസ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. തുടര്ന്ന് ജില്ലാ കോടതിയും അനുബന്ധ കോടതികളുമാണ് ഈ രാജകീയ പ്രൗഡിയുള്ള മന്ദിര സമുച്ചയത്തില്‍ പ്രവര്ത്തിണക്കുന്നതും, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, വ്യവഹാരത്തിനായി എത്തുന്ന പൊതുജനം കോടതി ജീവനക്കാര്‍, വക്കീലന്മായര്‍ എന്നിവരുടെ സൗകര്യാര്ത്ഥം കോടതികളുടെ പ്രവര്ത്താ നാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായും പുതിയ ഒരു കോടതി സമുച്ചയം പണി കഴിപ്പിക്കുകയും തിരുവനന്തപുരം MACT, തിരുവനന്തപുരം കുടുംബകോടതി, യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍, അഴിമതി തടയല്‍ നിയമ പ്രകാരം രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ പ്രത്യേക ജഡ്ജിയുടെ കോടതി, സി.ബി.ഐ കോടതി 7 മജിസ്ട്രേറ്റ് കോടതികള്‍ എന്നിവ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. നെയ്യാറ്റിന്കതര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്ക്ക്ല, കാട്ടാക്കട എന്നിവിടങ്ങളില്‍ പ്രത്യേക കോടതി സമുച്ചയങ്ങളില്‍ കീഴ് കോടതികള്‍ പ്രവര്ത്തി ച്ചു വരുന്നു. ജില്ലാ സെക്ഷന്സ്ച ജഡ്ജിയാണ് ജില്ലാ നീതിന്യായ സംവിധാനത്തിന്റെ തലവന്‍.

കൂടുതല്‍ വിവരങ്ങള്‍ക്കായി http://ecourts.gov.in സന്ദര്ശി്ക്കുക.