Close

കാട്ടാക്കട

നെയ്യാർ ഡാം

തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്തായി കാട്ടാക്കട സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ നിന്നും18 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു. കാട്ടാക്കടയ്ക്ക് വടക്ക് (18 കി.മീ.) മാറി നെടുമങ്ങാടും കിഴക്ക് (14 കി.മീ) മാറി നെയ്യാറ്റിന്ക്ക രയും സ്ഥിതി ചെയ്യുന്നു. ഇതൊരു വാണിജ്യ വിപണന കേന്ദ്രവും ജില്ലയിലെ വനവിഭവങ്ങളുടെ വില്പ്പ ന ചന്തകളില്‍ നെടുമങ്ങാട് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനവും ആണ്.

 മാനുകളുടെ പാർക്ക് നെയ്യാർ

കാട്ടാക്കടയില്‍ നിന്നും 10 കി.മീ. കിഴക്ക് മാറി കുറ്റിച്ചല്‍ പഞ്ചായത്തിന്‍ പരിധിയില്‍ അഗസ്ത്യവനം വന്യ ജീവി സങ്കേതവും, വിനോദ സഞ്ചാര കേന്ദ്രം ആയ നെയ്യാര്ഡാനമും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് തിരുവനന്തപുരം തെക്ക് നെയ്യാറ്റിന്ക്കെര കിഴക്ക് നെയ്യാര്ഡാം വടക്ക് നെടുമങ്ങാട് അങ്ങനെ 4 സ്ഥലങ്ങളുടെ മദ്ധ്യത്തായി കാട്ടാക്കട സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരം സെല്ട്ര്ല്‍ റെയില്വെത സ്റ്റേഷന്‍ (18 കി.മീ) ബാലരാമപുരം (10 കി.മീ.) നെയ്യാറ്റിന്കെര (13 കി.മീ) എന്നീ റെയില്വേപ സ്റ്റേഷനുകളില്‍ നിന്നും വളരെ ചെറിയ അകലത്തില്‍ സ്ഥിതി ചെയ്യുന്നു.പര്വ്വകത നിരകളുടെ (പശ്ചിമഘട്ടം) കവാടവും ജില്ലയുടെ കിഴക്കന്‍ മേഖലയുടെ സിരാകേന്ദ്രവും ആണ് കാട്ടാക്കട. 

ലയൺ സഫാരി പാർക്ക് നെയ്യാർ

കൂടാതെ, തിരുവനന്തപുരം ജില്ലയിലെ അതിവേഗം വളര്ന്നു കൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമായി വളര്ന്നു കൊണ്ടിരിക്കുന്നു. നിലവില്‍ കാട്ടാക്കട, പൂവ്വച്ചല്‍ എന്നീ രണ്ടു പഞ്ചായത്തുകളില്‍ ആയി സ്ഥിതി ചെയ്യുന്നു കാട്ടാക്കട പട്ടണം. 2013 മാര്ച്ചിളല്‍ കാട്ടാക്കട താലൂക്ക് (തഹസില്ദാെര്‍) പ്രഖ്യാപിക്കുകയും 2014 ഫെബ്രുവരി 11-ാം തീയതി പുതിയ താലൂക്ക് ഉത്ഘാടനം ചെയുകയും ചെയ്തു. 2011 മുതല്‍ കാട്ടാക്കട ഒരു നിയമസഭാ മണ്ഡലം ആണ്. (മുന്‍ കേരള നിയമസഭാ അസംബ്ലി സ്പീക്കര്‍ കോണ്ര്കടസ്സിലെ ശ്രീ. വി. ശക്തന് ശേഷം നിലവില്‍ അഡ്വ. ഐ.ബി. സതീഷ് ആണ് നിയമസഭാംഗം) പട്ടണത്തിന്റെ വലിയ ഒരു ഭാഗം പൂവച്ചല്‍ പഞ്ചായത്ത് ഉള്പ്പെപട്ട അരുവിക്കര അസംബ്ലി മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നു.

നെയ്യാര്‍ ഡാം & വന്യജീവി സങ്കേതം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കിൽ പശ്ചിമഘട്ടത്തിലെ തെക്ക് ഭാഗത്തുള്ള അഗസ്ത്യമല മലനിരകളിൽ സ്ഥിതി ചെയ്യുന്ന നെയ്യാർ ഡാം ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. തിരുവനന്തപുരത്ത് നിന്നും 30 കി.മീ. കിഴക്ക് മാറി പശ്ചിമഘട്ട താഴ്വാരത്തില്‍ 1958-ല്‍ സ്ഥാപിതമായ നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു. 128 കി.മീ. ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്നു. കുന്നുകളും വനവും ആയ ഭൂപ്രകൃതി വന്യജീവികളായ കാട്ടാന, സാംബർ മാന്‍, കാട്ടുപൂച്ച, കാട്ടുപോത്ത്, കരിങ്കൊരങ്ങ്, വരയാട് എന്നിവയെ ഇവിടെ കാണാം.

 നെയ്യാർ ഡാം

കൂടാതെ കടുവ, പുള്ളിപുലി എന്നിവയേയും കാണാം. 1977-ല്‍ മുതല വളര്ത്ത ല്‍ കേന്ദ്രം ആരംഭിച്ചു. ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ദ്വീപിലേയ്ക്ക് മാനുകളേയും മറ്റ് വന്യ ജീവികളേയും കാണുന്നതിന് ബോട്ട് വാടകയ്ക്ക് എടുത്ത് പോകാവുന്നതാണ്. പ്രശാന്ത സുന്ദരമായ ഈ ഭൂപ്രദേശം സസ്യജാലങ്ങള്‍ നിറഞ്ഞതും പ്രകൃതി മനോഹരമായതും പുല്മേ ടുകള്‍ മുതല്‍ ട്രോപ്പിക്കല്‍ നിത്യഹരിത വനങ്ങള്‍ വരെ ഉണ്ട്. ഈ പ്രദേശത്തെ മനോഹരമായ അഗസ്ത്യാർകൂടം മലകളില്‍ മലയേറ്റത്തിനും ട്രെക്കിംഗിനും ഉള്ള അവസരം ഉണ്ട്. ഹിന്ദു ഐതീഹ്യങ്ങളിലും പുരാണങ്ങളിലും അഗസ്ത്യമല നിരകളെ കുറിച്ച് പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്. ഇവിടെ സന്യാസം അനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിയുടെ പേരാണ് ഈ മലനിരകള്ക്ക്ണ ലഭിച്ചത്. മീന്മൂിട്ടി കൊബൈക്കനി എന്നീ അതിഗംഭീര വെള്ളച്ചാട്ടങ്ങള്‍ നെയ്യാര്‍ ജല സംഭരണിയുടെ മുകള്തിട്ടിലാണ്.

ചീകണ്ണി പാർക്ക്