• സൈറ്റ് മാപ്
  • Accessibility Links
  • മലയാളം
Close

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

ദിശ

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവം പുരാതന കാലത്ത് നഷ്ടപ്പെട്ടു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിഗ്രഹം എപ്പോൾ, ആര് സമർപ്പിച്ചു എന്നതിനു വിശ്വസനീയമായ ചരിത്ര രേഖകളിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ, ഏതെങ്കിലുമൊരു കൃത്യമായ കണ്ടെത്തൽ സാധ്യമല്ല. പുരാണങ്ങളിൽ ക്ഷേത്രത്തിനു പരാമർശമുണ്ട്. ശ്രീമധ് ഭാഗവതം പറയുന്നു, ബാലരാമൻ ക്ഷേത്രം സന്ദർശിച്ചു പത്മതീതത്തിൽ കുളിക്കുകയും നിരവധി വഴിപാടുകൾ അർപ്പിക്കുകയും ചെയ്തു. ഒൻപതാം നൂറ്റാണ്ടിലെ ഒരു കവിയും ആൽവാർ പാരമ്പര്യത്തിന്റെ 12 വൈഷ്ണവ സന്ന്യാസിമാരിൽ ഒരാൾ നമ്ലവാർ, പത്മനാഭനെ സ്തുതിച്ച് പത്ത് സ്തോത്രങ്ങളും രചിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ ഡോ. എൽ. ആർ. രവിവർമ പോലുള്ള ചില പ്രശസ്തരായ എഴുത്തുകാർ, ചരിത്രകാരന്മാർ എന്നിവരുടെ അഭിപ്രായപ്രകാരം 5000 വർഷങ്ങൾക്ക് മുൻപ് കലിയുഗത്തിന്റെ ആദ്യ ദിവസം സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. കലിയുഗത്തിന്റെ 950 ാം വർഷം വിഗ്രഹത്തിന്റെ പുനർസ്ഥാപനം നടത്തുകയുണ്ടായി. 960 ാം കലി വർഷത്തിൽ കോത മാർത്താണ്ഡൻ അഭിശ്രാവണ മണ്ഡപം നിർമ്മിച്ചു. പ്രധാന ദേവൻ വിഷ്ണുവിനെ ” അനന്തശയനം” ഭാവത്തിൽ പണികഴിപ്പിച്ചിരിക്കുന്നു. സർപ്പമായ ആദിശേഷനിൽ ഉറങ്ങുന്നു. ശ്രീ പദ്മനാഭസ്വാമി തിരുവിതാംകൂർ രാജകുടുംബത്തിന്റെ കുലദേവതയാണ്. തിരുവിതാംകൂർ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് ക്ഷേത്രത്തിലെ ട്രസ്റ്റിയാണ്.

ചിത്രസഞ്ചയം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

സമീപ വിമാനത്താവളം: തിരുവനന്തപുരം (4 കിമീ)

ട്രെയിന്‍ മാര്‍ഗ്ഗം

റെയില്‍വേ സ്റ്റേഷൻ തിരുവനന്തപുരം (1 കി.മീ)

റോഡ്‌ മാര്‍ഗ്ഗം

കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം (1 കിലോമീറ്റർ)